
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷൻ ഓഗസ്റ്റ് 31 മുതൽ തുടക്കമായി. സഫാരിയുടെ തന്നെ വളരെയേറെ ജനശ്രദ്ധ നേടിയ പ്രമോഷനാണ് സഫാരി 10, 20, 30 പ്രമോഷൻ.
പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷണയുൽപ്പന്നങ്ങൾ, കോസ്മെറ്റിക്സ് , ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫുട്വെയർ , ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ധാന്യധാന്യങ്ങളും, തുണിത്തരങ്ങളും, ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ 10, 20, 30 പ്രമോഷൻ സഫാരി ജനങ്ങളിലേക്കെത്തിക്കുന്നത്. മാത്രമല്ല 10, 20, 30, റിയാലിന്റെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് പുറമെ 15 റിയാലിനും 25 റിയാലിനും ലഭിക്കുന്ന നിരവധി പ്രൊഡക്ടുകളും ഈ പ്രമോഷനിൽ ലഭ്യമാണ്.
ലക്സ് സോപ്പ് (120 ഗ്രാം 6 എണ്ണം) വെറും 10 ഖത്തർ റിയാൽ, കളർ ഹൗസ് ഡിന്നർ സെറ്റ് (12 പീസ്) വെറും 20 റിയാൽ, ലെനോവോ എയർപോഡ്സ് വെറും 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിൽ രുചികരമായ വിഭവങ്ങളുടെ വൻ ശേഖരമാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, വെസ്റ്റേൺ, അറബിക്, ചൈനീസ് രുചികൾക്ക് പുറമെ ആകർഷകമായ കോംബോ ഓഫറുകളും ലഭ്യമാണ്. ചിക്കൻ ബിരിയാണി, ചിക്കൻ മജ്ബൂസ്, പീസ്സ എന്നിവയ്ക്കൊപ്പം ഡെലി വിഭാഗത്തിൽ റൂമി ചീസ്, ബട്ടർ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, ചെഡാർ ചീസ് തുടങ്ങിയവയും ഈ ഓഫറിലുണ്ട്.
കൂടാതെ ചിക്കൻ ബിരിയാണി, ചിക്കൻ മജ്ബൂസ്, പീസ്സ, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തിൽ റൂമി ചീസ്, ബട്ടർ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, പ്ലെയിൻ ചീസ്, ചെഡാർ ചീസ്, തുടങ്ങിയവയും ഈ 10,20,30 പ്രമോഷനിൽ ലഭ്യമാണ്.
കൂടാതെ, ഫ്രോസൺ വിഭാഗത്തിൽ വിവിധതരം ജ്യൂസുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഐസ്ക്രീമുകൾ, ചിക്കൻ പാർട്സ്, ചിക്കൻ നഗ്ഗറ്റ്സ്, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവയും 10, 20, 30 റിയാലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രോസറി വിഭാഗത്തിൽ ധാന്യങ്ങളും ധാന്യപ്പൊടികളും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും വിപുലമായി ഒരുക്കിയിരിക്കുന്നു. അതുപോലെതന്നെ ഹൗസ് ഹോൾഡ് വിഭാഗത്തിൽ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപ്പന്നങ്ങൾക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തിൽ എൻ ചാൻഡർ, ഡോവ്, സെബാ മെഡ്, പ്യാന്റിൻ, ലക്സ്, ഒലേ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും പെർഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്സ് , പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷൻ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.
സ്റ്റേഷൻറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂൾ സ്റ്റേഷൻറി ഐറ്റംസ് ലഭ്യമാണ് ഫാബർ കാസ്റ്റിൽ, മാപ്പ്ഡ് സ്കൂൾ കിറ്റ് വിവിധയിനം സ്റ്റേഷൻറി സെറ്റുകൾ തുടങ്ങിയവ കൂടാതെ ടോയ്സ് വിഭാഗത്തിലും സ്പോർട്സ് വിഭാഗത്തിലും 10 20 30 റിയാലിൽ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.
ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ മെൻസ് വെയർ ലേഡീസ് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയർ, ഫുട് വെയർ, ലേഡീസ് ബാഗ്സ്, ന്യൂ ബോൺ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വൻ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആകട്ടെ വിവിധതരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ടോർച്ചുകൾ, ഹെഡ്സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, തുടങ്ങി ധാരാളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലക്കുറവോട് കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷൻ ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്.
കൂടാതെ സഫാരിയുടെ മെഗാ പ്രമോഷൻ ഷോപ്പ് ആൻ്റ് ഡ്രൈവ് പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്സൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് 2026 സെപ്റ്റംബർ 13-ന് നടക്കും.
കൂടാതെ സഫാരി ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലോജിസ്റ്റിക് വില്ലേജിലേയും ഷഹാനിയയിലേയും ഔട്ട്ലെറ്റ് സന്ദർശിക്കുന്നവർക്കായി യാതൊരു പർച്ചേസും കൂടാതെ തന്നെ 2 ഷെവർലെ കാപ്റ്റിവ കാറുകൾ സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആൻ്റ് വിൻ പ്രമോഷനും വൻ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് സെപ്റ്റംബർ 17-ന് ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്ലെറ്റിൽ വെച്ച് നടക്കും










